ഹോക്കി ലോകക്കപ്പിൽ വിജയത്തോടെ ഇന്ത്യ തുടങ്ങി
ഹോക്കി ലോകക്കപ്പിൽ വിജയത്തോടെ ഇന്ത്യ തുടങ്ങി
ഹോക്കി ലോകക്കപ്പിൽ ഇന്ത്യക്ക് വിജയത്തോടെ തുടക്കം.സ്പെയിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യ തോല്പിച്ചത് .12,24 എന്നീ മിനിറ്റുകളിലായിരുന്നു ഇന്ത്യൻ ഗോളുകൾ.ഹാർദിക് സിങ്ങും, അമിത് രോഹിദാസുമാണ് ഇന്ത്യക്ക് വേണ്ടി ഗോളുകൾ നേടിയത്
ആദ്യ ക്വാർട്ടറിന്റെ തുടക്കത്തിൽ സ്പെയിൻ മുന്നേറ്റം നടത്തിയെങ്കിലും ഇന്ത്യയെ പതിയെ കളം പിടിച്ചതായിയാണ് കാണാൻ കഴിഞ്ഞത്. തുടരെ തുടരെ ഇന്ത്യ ആക്രമണം അഴിച്ചു വിട്ടതിന്റെ ഫലമായി ആദ്യ ക്വാർട്ടറിന്റെ അവസാന നിമിഷങ്ങളിൽ അമിത്ത് രോഹിദാസിലൂടെ ഇന്ത്യ ലീഡ് എടുത്തു.രണ്ടാം ക്വാർട്ടറിൽ സ്പെയിൻ തിരകെ വരാൻ ശ്രമിച്ചുവെങ്കിലും ഹാർദികിന്റെ ഗോളിൽ ഇന്ത്യ രണ്ടാം ഗോൾ സ്വന്തമാക്കുന്ന കാഴ്ചയാണ് സ്പെയിൻ കാണേണ്ടി വന്നത്.രണ്ടാം ക്വാർട്ടറിൽ ഇന്ത്യയുടെ ഗോളി കൃഷ്ണൻ പതാക്കിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.
മൂന്നാമത്തെ ക്വാർട്ടറിലും ഇന്ത്യൻ മുന്നേറ്റം തന്നെയായിരുന്നു. മുന്നേറ്റത്തിന്റെ ഫലമായി ഇന്ത്യക്ക് ലഭിച്ച പെനാൽറ്റി സ്ട്രോക്ക് ക്യാപ്റ്റൻ ഹർമൻപ്രീത് പാഴാക്കിയതാണ് ക്വാർട്ടറിലെ ഹൈലൈറ്റ്.നാലാം ക്വാർട്ടറിലും സ്കോർ നിലക്ക് മാറ്റമില്ലാതെയിരുന്നതോടെ ഇന്ത്യക്ക് ലോകക്കപ്പിലെ ആദ്യത്തെ വിജയം.
കൂടുതൽ ഹോക്കി ലോകകപ്പ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page